Pages

IGNOU 27TH CONVOCATION ELIGIBLE CANDIDATE LIST PUBLISHED

Sunday, August 14, 2011

ഉപ്പും പുളിയുമുള്ള മലയാള സിനിമകള്‍


തമിഴന്റെ ധൈര്യം മലയാളിക്കും,അതാണ് കുറച്ചു കാലമായി മലയാളസിനിമയില്‍ കാണാന്‍ കഴിയുന്നത്‌. മസാലയല്ല ഉപ്പും പുളിയുമാണ് സിനിമയ്ക്ക് വേണ്ടതെന്നു തിരിച്ചറിഞ്ഞ ഒരു പറ്റം തിരക്കഥാകൃത്തുക്കളാണ് ഇന്നത്തെ സിനിമകളുടെ ശക്തി. കഥയുടെ പൊരുള്‍ മനസിലാക്കാന്‍ കഴിഞ്ഞ കുറച്ചു സംവിധായകരും മലയാളം നേടിയിരിക്കുന്നു. ഒരു സീന്‍ മതി സിനിമ ഇരുന്നു കാണാന്‍ എന്ന് സോള്‍ട്ട് ആന്റ് പെപ്പറും ജെനപ്രിയനും തെളിയിച്ചു കഴിഞ്ഞു. കഥയ്ക്കുള്ളില്‍ കഥകളോളിപ്പിക്കുന്ന സങ്കേതവും ഇവര്‍ പയറ്റി ജയിച്ചിരിക്കുന്നു. എങ്കിലും പഴയ "ധൈര്യത്തെ" മസാലയാക്കി പുറത്തിറക്കുന്ന പുതിയ സങ്കേതവും നാം കാണാന്‍ വിധിക്കപ്പെട്ടിരിക്കുന്നു! പദ്മരാജന്‍ സെക്സിനെ മനശാസ്ത്രപരമായി സമീപിച്ചത് അംഗീകരിച്ചുകൊണ്ട് ചോദിക്കട്ടെ പുതുക്കിയ സിനിമയുടെ പ്രചോദനം പുതിയ നടിയല്ലേ? മാത്രമല്ല ഒരു കാലഘട്ടത്തെ പുനര്ചിത്രീകരിക്കുന്ന്തില്‍് സിനിമ പരാജയപ്പെടുകയും ചെയ്തു. "വീട്ടിലേക്കുള്ള വഴി" ടെരരിസതിനെ വേറിട്ട രീതിയില്‍ പറയാന്‍ ശ്രമിച്ചതും കഥാപാത്രങ്ങളില്‍ നിന്ന് കഥാപത്രങ്ങളിലേക്ക് വിരസതയില്ലാത്ത ഒരു ഒഴുക്കും"വീട്ടിലേക്കുള്ള വഴി" വേരിട്ടതാക്കുന്നു. ലോംഗ് ഷോട്ടുകളുടെ അനിര്‍വചനീയമായ ദൃശ്യഭംഗിയും ഈ ഹൃസ്വ ചിത്രത്തെ ആസ്വാദ്യമാക്കുന്നു.നല്ല സിനിമകള്‍ നിഗൂഡമായ രീതിയിലവനമെന്നില്ലെന്നും ഇത് മലയാള സിനിമ തീയീറ്റ്രുകളെ വീണ്ടും തിരക്കുള്ളതാക്കും തീര്‍ച്ച!

No comments:

Post a Comment