
രഞ്ജിത്തിന്റെ സിനിമകള്‍ ഒന്നൊന്നായി പരിശോധിച്ചാല്‍് ഏതൊരാള്‍ക്കും കണ്ടെത്താവുന്ന ഒരു സംഗതി. സിനിമകളുടെ ഒരു ലിസ്റ്റ് പറയാം ആദ്യം. ദേവാസുരം,ആറാം തമ്പുരാന്‍,വല്യേട്ടന്‍,പലെരിമാനിക്യം,പ്രാഞ്ചിയേട്ടന്‍്,ഇന്ത്യന്‍ റുപീ. ഈ സിനിമകളിലെ പ്രധാന കഥാപാത്രങ്ങളെ നിരീക്ഷിച്ചാല്‍ ഒരു സമാന സ്വഭാവം കണ്ടെത്താം! സമൂഹത്തില്‍ നിന്ന് മറ്റിനിര്‍്തതപ്പെടുന്ന മനുഷ്യനന്മ മനസ്സില്‍ സൂക്ഷിക്കാത്ത ചില വ്യക്തിത്വങ്ങളെ തിരഞ്ഞു പിടിച്ചു ഏറ്റവും മഹത്തരമായ പരിവേഷം നല്‍കി പ്രേക്ഷകരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ഒരു പ്രവണത. തെമ്മാടികളെയും, ജന്മ്മിത്വതിന്റെ മൂര്‍ത്തി ഭാവങ്ങളെയും, സ്വന്തം കാര്യം മാത്രം നോക്കുന്ന സമൂഹം തനിക്കുവേണ്ടിയെന്നു ധരിച്ച ചില ബൂര്‍ഷ്വാ മിതലാളി മാരെയും, നായക പരിവേഷം നല്‍കി രഞ്ജിത്ത് മുന്നെതന്നെ അവതരിപ്പിച്ചുകഴിഞ്ഞു!
ഇനി ഇന്ത്യന്‍ റുപീ! ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വിചിത്രമായ ഒരു കടന്നുകയററക്കാരാണ് ഭൂ മാഫിയകള്‍. ഈ ചിത്രത്തിലൂടെ രഞ്ജിത്ത് അതരക്കാര്‍ക്കും ഒരു താര പരിവേഷം നല്‍കി എന്നുവേണം കരുതാന്‍. ഇത്തരത്തില്‍ നാടിന്റെ സ്പന്ദനങ്ങള്‍ കണ്ടെത്തുന്ന ഈ കഴിവ് എത്രത്തോളം പ്രശംസിക്കപ്പെടനം?
ഇവിടെ രഞ്ജിത്ത് സാധാരണക്കാരില്‍ നിന്നും ഒരുപാട് അകന്നു പോകുന്നു. രണ്ജിത്യന്‍ സിനിമകളിലെ വയലുകള്‍ സാധാരണക്കാരെന്റെതല്ല! അന്ജിത്യന്‍ സിനമാകളിലെ സമരങ്ങള്‍ സാധാരണക്കാരനുള്ള സമരങ്ങളല്ല! മലയാളത്തിലെ ഒരു പുതുതലമുറ സംവിധായകന്‍, ഒരു പരിധിവരെ ജനങ്ങള്‍ അങ്ങീകരിക്കുന്ന സംവിധായകന്‍, സിനിമകളുടെ അവതരണ രീതി പരീക്ഷിക്കപ്പെടുന്ന സംവിധായകന്‍ എന്നെ നിലകളില്‍ രഞ്ജിത്ത് ഇനിയും സാധാരണക്കാരിലേക്ക് ഇറങ്ങിവരെണ്ടാതുന്ദ്.
No comments:
Post a Comment