ആദമിന്റെ മകന്‍ അബു. നല്ല സിനിമകളുടെ കൂട്ടത്തില്‍ ജടകാലോന്നുമില്ലാതെ ഒരു സിനിമ. ദൈവം പ്രകൃതിയി മാറുന്ന, മനസു മതമായി മാറുന്ന ഒരപൂര്‍വ അനുഭവം. നല്ലത് മാത്രം ഫ്രെമുകളില്‍ നിറയുന്ന, സമൂഹത്തിന്റെ ചീയുന്നതോക്കെയും പക്ഷേ ഫ്രെമുകല്‍ക്കപ്പുരം പ്രേക്ഷകനെ അസ്വസ്തനക്കുന്നുമുണ്ട്. അബു പച്ചയായ മനുഷ്യനാണ്. ചിത്രത്തിന്റെ ഒരു വേള അബുവിന് മുന്നില്‍ മരം ദൈവത്തിനു പകരമാവുന്നുണ്ട്. പ്രകൃതിയോടുള്ള ഗാഡമായ സ്നേഹം ചിത്രത്തിലുടനീളം കാണാന്‍ കഴിയുന്നു.
ദൃശ്യ ഭംഗിയും സംഗീത സാന്ദ്രവുമാണ് ആദമിന്റെ മകന്‍ അബു. മനസ്സില്‍ നിന്ന് മായ്ക്കാനാവാതെ അബുവിനോടോത്ത് വെയിലും മേഘവും പുകയും സന്ധ്യയും പ്രേക്ഷകനോടൊപ്പം തീയെറ്ററിനു പുരതെയ്കെതുന്നുണ്ട്. ആദമിന്റെ മകന്‍ അബു മലയാളത്തിന്റെ പുതിയ "വാര്‍ധക്യ" സമവാക്യങ്ങള്‍ കൃത്യതയോടെ തുറന്നു കാട്ടുന്നു. ടി വി കൊച്ചുവാവയുടെ "ഉപജന്മത്തിലെ " ഉസ്താദിനെ ഓര്‍മിപ്പിക്കുന്നു ഈ ചിത്രത്തിലെ ഉസ്താദ്.
ഇത്രയും ഹൃദ്യമായ ഒരു സിനിമ മലയാളികള്‍ എത്രത്തോളം സ്വീകരിച്ചു എന്ന കാര്യത്തില്‍ സംശയിക്കെണ്ടിയിരിക്കുന്നു. ഈ ഒരു അവാര്‍ഡ് എന്ന ബാദ്യതയില്ലയിരുന്നെങ്ങില്‍ നിറഞ്ഞ സദസില്‍ ചിത്രം ഓടിയേനെ! മലയാളികള്‍ക്ക് അവാര്‍ഡിനെ പേടിയാണോ?!
No comments:
Post a Comment